Tuesday, October 8, 2019

Women cell inauguration in our college


Psychological tests

മനശാസ്ത്രപഠനോപാധികള്‍

1. ചെക് ലിസ്റ്റ് (check list)  

വിവിധവ്യവഹാരങ്ങള്‍, കഴിവുകള്‍, താത്പര്യമേഖലകള്‍ തുടങ്ങിയവ വിലയിരുത്താനും കണ്ടെത്താനും ഉപയോഗിക്കുന്നു. 

പഠനോദ്ദേശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ / സവിശേഷതകളുടെ ചെക് ലിസ്റ്റ്  തയ്യാറാക്കുന്നു.  

ഒരു ഇനം ബാധകമെങ്കില്‍ അതിനു നേരെ ടിക് ചെയ്യുന്നു. 

 ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിന്‍ ചില നിഗമനങ്ങളിലെത്തുന്നു

2. റേറ്റിങ്ങ് സ്കെയില്‍ (rating scale)

ഇതില്‍ ഒരോ സവിശേഷതയുടെയും നിലയെ സൂചിപ്പിക്കുന്ന പോയിന്റുകള്‍ / ഗ്രേഡ് / നിലവാരസൂചിക നല്‍കിയിരിക്കും. 3,5,7തുടങ്ങിയ പോയിന്റുകള്‍ ആണ് സാധാരണ നല്‍കാറുള്ളത്.



3. ചോദ്യാവലി ( questionnaire)

ഒരു വലിയ പ്രശ്നത്തിന്റെ വിശദാംശങ്ങള്‍ തേടാന്‍ കുറേയേറെ ചോദ്യങ്ങള്‍ തയ്യാറാക്കിയാല്‍ ചോദ്യാവലിയായി. സര്‍വേകളില്‍ ഇത്തരം ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്. പ്രതികരിക്കുന്ന വ്യക്തിക്ക് എഴുതിയോ പറഞ്ഞോ മറുപടി നല്‍കാം.

4. മന:ശാസ്ത്രശോധകം ( psychological tests)

വ്യക്തികളുടെ ബുദ്ധി, വ്യക്തിത്വം, വികാരം തുടങ്ങിയവ കണ്ടെത്താന്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ശോധകങ്ങള്‍  ഉപയോഗിക്കാറുണ്ട്. ഇവയാണ് മന:ശാസ്ത്രശോധകങ്ങള്‍. ഇവ വാചികം, ലിഖിതം,നിര്‍വഹണം എന്നിങ്ങനെ മൂന്നു രീതികളിലാവാം.

5. സാമൂഹ്യാലേഖനരീതി ( sociometry)



വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളെ സംബന്ധിച്ച വിവരം ലഭിക്കാന്‍ ഈ രീതി പ്രയോജനപ്പെടും. വ്യക്തികള്‍ തങ്ങള്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരുടെ പേരുകള്‍ എഴുതുകയാണെങ്കില്‍

കൂടുതല്‍ പേര്‍ ആരെയാണ് തെരഞ്ഞടുത്തതെന്ന് അറിയാനാകും. ഇവരാണ് stars. 

പരസ്പരം തെരഞ്ഞെടുത്ത ചെറുഗ്രൂപ്പുകളെയും ഇതിലൂടെ കണ്ടെത്താം. അത്തരം ഗ്രൂപ്പുകളാണ് cliques. 

ആരും തെരഞ്ഞടുക്കാത്തവരും ഉണ്ടായേക്കാം.അവരാണ്  isolates.

6. പ്രക്ഷേപണ രീതികള്‍

റോഷാ മഷിയൊപ്പ് പരീക്ഷ



തീമാറ്റിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ് TAT . മുപ്പത്തിയൊന്നു ചിത്രകാര്‍ഡുകളാണ് ഉപയോഗിക്കുക.ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ കഥകള്‍ നിര്‍മിക്കാനാണ് ആവശ്യപ്പെടുക. കഥ വിശകലനം ചെയ്ത് വിധേയനായ വ്യക്തിയുടെ മനോവ്യാപാരങ്ങള്‍ കണ്ടെത്തുന്നു.



പദസഹചരത്വ പരീക്ഷ ( പദക്കൂട്ടം നല്‍കും അതുണര്‍ത്തുന്ന ചിന്തകളുമായി ബന്ധപ്പെട്ട വാക്കുകള്‍ പറയിച്ച് വിശകലനം ചെയ്യും)